Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harrisbeeran

സൈ ​ഹ​ണ്ടി​ൽ അ​റ​സ്റ്റി​ലാ​യ ഹ​സ​നു​മാ​യി ബ​ന്ധ​മി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി ഹാ​രീ​സ്‌ ബീ​രാ​ൻ

തൃ​ശൂ​ർ: ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ൽ അ​റ​സ്റ്റി​ലാ​യ ഹ​സ​ൻ അ​ന​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ത​ന്‍റെ പി​എ​യാ​യി ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും ഹാ​രീ​സ്‌ ബീ​രാ​ൻ എംപി. പ​ഠ​ന കാ​ല​ത്ത് എം​പി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​എ പ​ദ​വി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും എം​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

മാ​വി​ൻ​ചു​വ​ട് ചെ​രും​മൂ​ട​ൻ വീ​ട്ടി​ൽ ഹ​സ​ൻ അ​ന​സി (25)നെ ​പെ​രു​മ്പാ​വൂ​ർ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്‌ ഹ​സ​ൻ അ​ന​സ്‌. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 1.70 ല​ക്ഷം രൂ​പ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഇ​ത്ര​യും രൂ​പ വ​ന്നി​ട്ടു​ള്ള​ത്. അ​ക്ക‍ൗ​ണ്ട്‌ വ​ഴി ചെ​ക്ക് ഉ​പ​യോ​ഗി​ച്ചും അ​ല്ലാ​തെ​യും പ​ണം പി​ൻ​വ​ലി​ച്ച് സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

 

 

Latest News

Up